സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം തുടരും; സസ്‌പെൻഷനിലായ 92 എംപിമാർ പാർലമെന്റിന് പുറത്തും പ്രതിഷേധിക്കും

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. സഭകളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട 92 എംപിമാരും പാർലമെന്റിന് പുറത്തും പ്രതിഷേധിക്കും. സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും അധ്യക്ഷൻമാർ വിഷയത്തിൽ വിശദീകരണം നൽകിയതാണെന്നും ബിജെപി പറയുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഇന്ന് ആറ് ബില്ലുകൾ സർക്കാർ അജണ്ടയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു

എല്ലാ എംപിമാരെയും സസ്‌പെൻഡ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. രണ്ട് ദിവസം കൊണ്ട് 92 എംപിമാരെയാണ് രാജ്യസഭയിലും ലോക്‌സഭയിലുമായി സസ്‌പെൻഡ് ചെയ്തത്.
 

Share this story