പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു; മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടം, തുടർച്ചയായ രണ്ടാം തിരിച്ചടി
Jan 12, 2026, 11:39 IST
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്നെങ്കിലും വിക്ഷേപണപാതയിൽ നിന്ന് റോക്കറ്റ് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നു. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമായിരുന്നുവിത്
ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായത്. ചരിത്രത്തിൽ ആദ്യമായാണ് പിഎസ്എൽവിക്ക് തുടർച്ചയായ തിരിച്ചടി ഉണ്ടായത്.
കഴിഞ്ഞ മെയിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61ന്റെ ദൗത്യവും പരാജയപ്പെട്ടിരുന്നു. അന്നും മൂന്നാം ഘട്ടത്തിൽ തന്നെയായിരുന്നു പ്രശ്‌നം നേരിട്ടിരുന്നത്.
