പിഎസ്എൽവി-സി 62 കുതിച്ചുയർന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്
Jan 12, 2026, 10:45 IST
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ അടക്കം 16 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10.17നാണ് റോക്കറ്റ് വിക്ഷേപിച്ചത്
ഭൗമോപരിതലത്തെ സൂക്ഷ്മായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ 1 (അന്വേഷ)യാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അന്വേഷയിൽ നിന്നുള്ള വിവരങ്ങൾ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ ഉപയോഗിക്കും.
ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവയാണ് ബാക്കി ഉപഗ്രഹങ്ങൾ. സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ റീ എൻട്രി ക്യാപ്‌സ്യൂളും വിക്ഷേപണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
