സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ; സമരവേദിയിൽ സുരക്ഷ വർധിപ്പിച്ചു

usha

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ.  ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ സമര പന്തലിലെത്തിയത്. നേരത്തെ ഗുസ്തി താരങ്ങൾക്കെതിരെ ഉഷ നടത്തിയ പരാമർശം രാജ്യവ്യാപകമായി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു

വിഷയവുമായി പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങൾ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നു എന്നുമാണ് പി ടി ഉഷ നേരത്തെ പറഞ്ഞിരുന്നത്.
 

Share this story