ഗ്യാൻവാപി മസ്ജിദിൽ പൂജാ മണി സ്ഥാപിക്കണം; അപേക്ഷ നൽകി ഹർജിക്കാർ

gyanvapi

ഗ്യാൻവാപി മസ്ജിദിൽ മണി ഉൾപ്പെടെയുള്ള പൂജ സാമഗ്രികൾ സ്ഥാപിക്കാൻ അനുമതി തേടി ഹർജിക്കാരായ ഹിന്ദു സ്ത്രീകൾ. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി. തെക്കേ അറയിൽ വിഗ്രങ്ങൾ സ്ഥാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പള്ളിയിൽ പൂജ അനുവദിച്ച വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്

ആരാധന നടക്കുന്ന സ്ഥലത്ത് 11 കിലോ ഭാരമുള്ള മണി സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് ഹർജിക്കാർ രംഗത്തെത്തിയത്. മണിയുമായാണ് ഇവർ കോടതിയിൽ എത്തിയത്. മജിസ്‌ട്രേറ്റ് സ്ഥലത്ത് ഇല്ലാത്തതിനാൽ കോടതിയിൽ അപേക്ഷ നൽകി മടങ്ങുകയായിരുന്നു.
 

Share this story