പഞ്ചാബ് ഇനി ദമ്പതിമാർ ഭരിക്കും: ഭാര്യ ചീഫ് സെക്രട്ടറി, ഭർത്താവ് ഡിജിപി

പഞ്ചാബ് ഇനി ദമ്പതിമാർ ഭരിക്കും: ഭാര്യ ചീഫ് സെക്രട്ടറി, ഭർത്താവ് ഡിജിപി

പഞ്ചാബിൽ ഇനി ദമ്പതിമാരുടെ ഭരണം. ഭാര്യ സംസ്ഥാന ചീഫ് സെക്രട്ടറിയായപ്പോൾ ഭർത്താവ് ഡിജിപിയാണ്. പഞ്ചാബിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയാണ് വിനി മഹാജൻ. വിനി മഹാജന്റെ ഭർത്താവ് ദിൻകർ ഗുപ്തയാണ് സംസ്ഥാന ഡിജിപി

വെള്ളിയാഴ്ചയാണ് വിനി മഹാജൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1987 ബാച്ച് ഉദ്യോഗസ്ഥയാണ് ഇവർ. ചീഫ് സെക്രട്ടറിയായിരുന്ന കരൺ അവ്താർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഇവരെ സ്ഥാനത്ത് നിന്ന് മാറ്റിയത്. കരണിനെ സ്‌പെഷ്യൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

Share this story