പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രാജിവെച്ചു; രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

purohit
പഞ്ചാബ് ഗവർണർ സ്ഥാനം ബൻവരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച രാജിക്കത്തിൽ പറയുന്നു. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിന്റെ അഡ്മിനിസ്‌ട്രേറ്റർ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
 

Share this story