ചോദ്യക്കോഴ ആരോപണ കേസ്: മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യക്കോഴ ആരോപണ കേസിലാണ് റെയ്ഡ്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രൂപ്പിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്നാണ് ആരോപണം. 

മഹുവക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നേരത്തെ ഈ ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവക്കെതിരായ സിബിഐ നടപടി. കേസെടുത്തതിന് പിന്നാലെ മഹുവയുടെ വീട്ടിൽ റെയ്ഡിന് എത്തുകയായിരുന്നു സിബിഐ.
 

Share this story