യുവാക്കളുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്‌സഭയിൽ അനുമതി നിഷേധിച്ചെന്ന് സി.ജെ.പി

സൗരവ് ദാസ്

ന്യൂഡൽഹി: ലോക്‌സഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ യുവാക്കളുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതായി കോക്ക്റോച്ച് ജനതാ പാർട്ടി (CJP) വക്താവ് സൗരവ് ദാസ്. നീറ്റ്-യു.ജി 2026 പരീക്ഷയിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, ഡൽഹിയിലെ സമരക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചത്, പ്രതിഷേധക്കാരോടുള്ള സർക്കാരിന്റെ നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഡി.എം.കെ എം.പി മാതേശ്വരൻ വി.എസ് സമർപ്പിച്ച ചോദ്യങ്ങളാണ് തള്ളിയത്.

​പാർലമെന്ററി ചട്ടങ്ങളിലെ റൂൾ 41(2) ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്ന് പാർട്ടി വ്യക്തമാക്കി. ജനാധിപത്യപരമായ ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് പാർലമെന്റിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും സി.ജെ.പി നേതാക്കൾ ആരോപിച്ചു. 

Tags

Share this story