ആർ ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവി

ഇന്ത്യൻ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളി അഡ്മിറൽ ആർ ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ആയിരുന്ന ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവികസേനാ മേധാവി. ഏത് മേഖലയിലും  ഏത് സാഹചര്യത്തിലും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ നാവികസേനക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു

പ്രൗഡ ഗംഭീരമായ ചടങ്ങോടെയാണ് അഡ്മിറൽ ആർ ഹരികുമാർ നാവികസേനാ മേധാവി സ്ഥആനം ഒഴിഞ്ഞത്. രാജ്യത്തിന്റെ 25ാം നാവികസേനാ മേധാവിയായിരുന്നു അദ്ദേഹം. നാവികസേനയെ നയിക്കാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ആർ ഹരികുമാർ പറഞ്ഞു

30 വർഷത്തെ നാവികസേനാ സേവന ജീവിതത്തിന് ഉടമയാണ് പുതിയ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ പ്രവേശിച്ചത്. കമ്യൂണിക്കേഷൻ ആന്റ് ഇലക്ട്രോണിക് വാർഫെയർ സ്‌പെഷ്യലിസ്റ്റാണ്. ഐ എൻ എസ് വിനാഷിന്റെ കമാൻഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share this story