രാധിക ശരത്കുമാർ വിരുതുനഗറിൽ ബിജെപി സ്ഥാനാർഥി; വിജയകാന്തിന്റെ മകൻ എതിരാളി

radhika

തമിഴ്‌നാട്ടിൽ ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാറാണ് വിരുതുനഗറിൽ സ്ഥാനാർഥിയാകുക. ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി അടുത്തിടെ ബിജെപിയിൽ ലയിച്ചിരുന്നു

ഡിഎംകെയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ശരത് കുമാർ 2007ലാണ് സ്വന്തം പാർട്ടി ആരംഭിച്ചത്. അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരൻ ആണ് വിരുതുനഗറിൽ രാധികയുടെ എതിരാളി. 

അതേസമയം വിരുതുനഗറിലെ കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിംഗ് എംപിയായ മാണികം താക്കൂർ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
 

Share this story