വാരണാസി ആകാശത്ത് റഫാലും തേജസും: 'വിങ്സ് ഓവർ ഗംഗാ' എയർ ഷോയ്ക്ക് സാക്ഷിയായി പ്രധാനമന്ത്രി മോദി

വാരണാസി

വാരണാസി: ഇന്ത്യൻ വ്യോമസേന സംഘടിപ്പിച്ച 'വിങ്സ് ഓവർ ഗംഗാ' വ്യോമാഭ്യാസ പ്രകടനത്തിന് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ ഗംഗാ തീരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി റഫാൽ, തേജസ് യുദ്ധവിമാനങ്ങൾ ആകാശത്ത് അവിസ്മരണീയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.

​വ്യോമസേനയുടെ കരുത്തും കൃത്യതയും വിളിച്ചോതുന്ന എയർ ഷോയിൽ വിവിധതരം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങൾ നടത്തി. അത്യാധുനിക സാങ്കേതികവിദ്യയും വ്യോമസേനയുടെ ആത്മവിശ്വാസവും പ്രകടമാക്കുന്ന വാരണാസിയിലെ ഈ പ്രകടനം കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്.

Tags

Share this story