അതിർത്തി വിഷയങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

kiran

അതിർത്തി വിഷയങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് അവയെ കുറിച്ച് പഠിക്കമെന്നും റിജിജു പറഞ്ഞു. അരുണാചൽപ്രദേശിലെ ബുംലാ പാസിന് സമീപമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ സന്ദർശനം നടത്തുകയായിരുന്നു കിരൺ റിജുജു

ഗാൽവാൻ താഴ് വരയിലെ ഏറ്റുമുട്ടലിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെയാണ് കിരൺ റിജിജു വിമർശിച്ചത്. ദേശീയ സുരക്ഷാ വിഷയങ്ങൾ രാഹുൽ ഗാന്ധി രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. 2020ലെ സംഭവങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ബുംലയിലെ വൈ ജംഗ്ഷൻ

മുൻ കരസേനാ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്‌കത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി ഗാൽവൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യാൻ എന്താണുള്ളതെന്ന് കിരൺ റിജിജു ചോദിച്ചു. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതൊരിക്കലും രാഷ്ട്രീയ വിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു
 

Tags

Share this story