രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു; വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

rahul

രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു. ഏറെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാഹുലിനെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്

ഇന്നുച്ചയോടെയാണ് രാഹുൽ റായ്ബറേലിയിലെത്തി വരണാധികാരിക്ക് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുന ഖാർഗെ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു

വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ റായ്ബറേലിയിൽ നൽകിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിന് പുറമെയാണ് രാഹുൽ റായ്ബറേലിയിലും മത്സരിക്കുന്നത്.
 

Share this story