അമിത് ഷായ്‌ക്കെതിരായ അപകീർത്തികരമായ പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യം

rahul

അമിത് ഷായ്‌ക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. യുപി സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്

ഭാരജ് ജോഡോ ന്യായ് യാത്ര നിർത്തിവെച്ചാണ് കോടതിയിൽ ഹാജരാകാനായി രാഹുൽ ഗാന്ധി സുൽത്താൻപൂരിലെത്തിയത്. ജാമ്യം അനുവദിച്ചതോടെ യാത്ര തുടരാനായി രാഹുൽ മടങ്ങി. 2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ രാഹുൽ നടത്തിയ പരാമർശമാണ് കേസിനാധാരം

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വളിച്ചുവെന്നാണ് വിജയ് മിശ്രയുടെ പരാതി. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല
 

Share this story