താടിയും മുടിയുമെല്ലാം വെട്ടിയൊതുക്കി പുതിയ ലുക്കിൽ രാഹുൽ ഗാന്ധി യുകെയിൽ

rahul

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിൽ. കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനായാണ് രാഹുൽ യുകെയിൽ എത്തിയത്. ജോഡോ യാത്രയ്ക്കിടെ നീണ്ട താടിയും മുടിയുമെല്ലാം വെട്ടിയൊതുക്കി പുതിയ ലുക്കിലാണ് രാഹുൽ ഗാന്ധി യുകെയിൽ എത്തിയത്. രാഹുലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

ലേർണിംഗ് ടു ലിസൺ ഇൻ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്ന വിഷയത്തിലാണ് രാഹുൽ പ്രഭാഷണം നടത്തിയത്. താൻ നടത്തിയ ജോഡോ യാത്രയും സംഭാഷണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടുത്തി. വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന രാഹുലിന്റെ ഫോട്ടോ കോൺഗ്രസ് നേതാക്കളും പങ്കുവെച്ചിട്ടുണ്ട്. മാർച്ച് 5ന് ലണ്ടനിലെ പ്രവാസികളുമായി രാഹുൽ സംസാരിക്കും.
 

Share this story