രാഹുൽ ഗാന്ധി എന്റെ നേതാവാണ്; ഡി ശ്രീനിവാസ് വീണ്ടും കോൺഗ്രസിൽ

sreenivas

ടിആർഎസ് മുൻ രാജ്യസഭാ എംപി ഡി ശ്രീനിവാസ് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2004ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് ഡി ശ്രീനിവാസ്. അദ്ദേഹത്തിന്റെ മകൻ ഡി അരവിന്ദ് ബിജെപി എംപിയാണ്. 

രാഹുൽ ഗാന്ധി എന്റെ നേതാവാണ്. അദ്ദേഹത്തിന് എംപിയായിരിക്കാൻ യോഗ്യതയില്ലെന്ന് എങ്ങനെ പറയാനാകും. ആ കുടുംബത്തിന്റെ ത്യാഗവും അനുഭവവും പരിഗണിക്കുമ്പോൾ അവരുടെ യോഗ്യത ചോദ്യം ചെയ്യാനാകില്ല. ഞാനിന്ന് തന്നെ പാർട്ടിയിൽ ചേരും. പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും എന്നും ശ്രീനിവാസ് പറഞ്ഞു

ആന്ധ്രാപ്രദേശിന്റെ പിസിസി പ്രസിഡന്റ് ആയിരുന്നു ഒരിക്കൽ ഡി ശ്രീനിവാസ്. 2015ലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. 1989, 1999, 2004 വർഷങ്ങളിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. രാജശേഖർ റെഡ്ഡി മന്ത്രിസഭയിലും അംഗമായിരുന്നു. 

Share this story