രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും; പ്രവർത്തക സമിതി യോഗത്തിൽ അന്തിമ തീരുമാനം

rahul

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായേക്കുമെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന കോൺഗ്രസ് സമ്മർദത്തിനും ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നിലപാടിനോടും രാഹുൽ ഗാന്ധി വഴങ്ങും. നാളത്തെ പ്രവർത്തക സമിതി യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക

മോദി സർക്കാരിനെതിരായ ശക്തമായ നിലപാടും രാഹുലിന്റെ ഭാരത് ജോഡോ യാത്രയും ശക്തമായ പ്രകടനത്തിന് വഴിവെച്ചെന്നാണ് കോൺഗ്രസും സഖ്യ കക്ഷികളും വിലയിരുത്തുന്നത്. പ്രതിപക്ഷ പാർട്ടികളിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും 99 സീറ്റുകൾ നേടിയ കോൺഗ്രസാണ്. 

ഘടകകക്ഷികളെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ രാഹുലിന് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറാണെങ്കിൽ ആരാണ് എതിർക്കുകയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ചോദിച്ചു. സഖ്യത്തിൽ എതിർപ്പ് ഉണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

Share this story