രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തിയേക്കും; വയനാട്ടിൽ പ്രിയങ്ക മത്സരിച്ചേക്കില്ല

rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നു. വയനാട് സീറ്റ് രാഹുൽ ഗാന്ധി ഒഴിഞ്ഞ് റായ്ബറേലി നിലനിർത്തുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ വയനാട് സീറ്റിൽ കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് യുപി പിസിസി അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമാണ്. പിസിസിയുടെ നിലപാട് രാഹുലിനെ അറിയിച്ച് കഴിഞ്ഞതായും അജയ് റായ് പറഞ്ഞിരുന്നു

പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇരുപത് കൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്ത് മണ്ഡലമാണ് റായ്ബറേലി
 

Share this story