ചെയ്യാനാകുന്നത് ചെയ്‌തോളൂ; പ്രഗ്യയെ തീവ്രവാദി എന്ന് വിളിച്ചത് പിൻവലിക്കില്ലെന്ന് രാഹുൽ ഗാന്ധി

ചെയ്യാനാകുന്നത് ചെയ്‌തോളൂ; പ്രഗ്യയെ തീവ്രവാദി എന്ന് വിളിച്ചത് പിൻവലിക്കില്ലെന്ന് രാഹുൽ ഗാന്ധി

മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപിയുടെ എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ച് നിന്ന് രാഹുൽ ഗാന്ധി. തനിക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

നിങ്ങൾക്ക് എന്താണ് ചെയ്യാനാകുന്നത്, അത് ചെയ്‌തോളു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്താണോ പ്രഗ്യാ സിംഗ് വിശ്വസിക്കുന്നത്, അതാണ് ഞാൻ പറഞ്ഞത്. ഞാൻ അവരുമായി യോജിക്കുന്നില്ല. പക്ഷേ അവരതിൽ വിശ്വസിക്കുന്നു. ഞാനെന്റെ ഭാഗം വ്യക്തമാക്കിയതാണെന്നും രാഹുൽ പറഞ്ഞു

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രഗ്യ സിംഗ് ദേശഭക്തൻ എന്ന് വിശേഷിപ്പിച്ചിരുന്നു. തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശഭക്തൻ എന്ന് വിളിക്കുന്നു എന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാഹുൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു

 

Share this story