പ്രധാനമന്ത്രി രാജിവെക്കണം: സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്കയും; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ

Rahul

ന്യൂഡൽഹി: സിജെപി (CJP) പ്രക്ഷോഭകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് മുൻനിര നേതാക്കൾ രംഗത്ത്. വിഷയം മുൻനിർത്തി പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ്ണ നടത്തി.

​കേന്ദ്ര സർക്കാരിന്റെയും പൊലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാക്കൾ നേരിട്ട് തെരുവിലിറങ്ങി സമരം ശക്തമാക്കിയത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രി രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

​ധർണയെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി പ്രവർത്തകരും നേതാക്കളോടൊപ്പം സമരസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

Tags

Share this story