കേരളത്തിൽ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി

rahul

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. 

കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ ഭീഷണികളും അക്രമങ്ങളും ആശങ്കാജനകമാണ്. അവരുടെ സംരക്ഷണത്തിനും സുരക്ഷക്കും സർക്കാർ പ്രാധാന്യം നൽകണം

മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പോലീസ് സ്വീകരിക്കുന്ന നടപടികളും അവലോകനം ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
 

Share this story