മോദിക്ക് മുമ്പേ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്; ഈ മാസം അവസാനം യാത്ര തിരിക്കും

rahul

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിന്. ഈ മാസം അവസാനമാണ് രാഹുൽ അമേരിക്കയിലേക്ക് പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. നേരത്തെ 10 ദിവസത്തെ സന്ദർശനമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടിത് രണ്ട് ദിവസമായി ചുരുക്കി.

28നാണ് രാഹുൽ അമേരിക്കയിലേക്ക് പോകുക. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗ്രൗണ്ടിൽ റാലി നടത്തും. കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ സ്ഥലങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും. ജൂൺ 22നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് പോകുന്നത്.
 

Share this story