രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ്; പ്രഖ്യാപനം ഉടനുണ്ടാകും

Rahul Gandhi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തൽ. ഡൽഹിയിൽ ഇതുസംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ് യുപിയിൽ നിന്നുള്ള നേതാവ് പ്രദീപ് സിംഘൽ ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക പ്രഖ്യാപനം വൈകില്ലെന്നും സിംഘൽ പറഞ്ഞു

എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം ദേശീയ ഇലക്ഷൻ കമ്മിറ്റി എടുക്കുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി അമേഠിയിലും വയനാട്ടിലും മത്സരിക്കാനാണ് രാഹുലിന്റെ നീക്കമെന്നാണ് സൂചന. വയനാട് നിന്ന് മാറി തെലങ്കാനയിലോ കർണാടകയിൽ നിന്നോ രാഹുൽ മത്സരിച്ചേക്കുമെന്നും വാർത്തകൾ വന്നിരുന്നു.
 

Share this story