രണ്ടാം ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങി രാഹുൽ ഗാന്ധി; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

jodo

രണ്ടാം ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങി രാഹുൽ ഗാന്ധി. അടുത്ത മാസം യാത്ര തുടങ്ങാനാണ് നീക്കം. ഇതിന് മുന്നോടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച തുടങ്ങി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം പ്രവർത്തകരിലുണ്ടാക്കിയ നിരാശ മാറ്റാനും യാത്ര പ്രയോജനപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. 

പാർലമെന്റ് ആക്രമണത്തിന് കാരണം രാജ്യത്തെ തൊഴിലില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയുടെ നയങ്ങളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് 14 സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. ഇവയിലേറെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും രാഹുൽ പറഞ്ഞിരുന്നു

അരുണാചൽപ്രദേശ്, മിസോറാം, അസം എന്നിങ്ങനെ മൂന്നിടങ്ങളിൽ എവിടെ നിന്നെങ്കിലും യാത്ര ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും രണ്ടാം ഭാരത് ജോഡോ യാത്ര. 


 

Share this story