വയനാട് ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി; റായ്ബറേലി മണ്ഡലം പരിഗണിക്കുന്നു

rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഇത്തവണ വയനാട് മത്സരിച്ചേക്കില്ലെന്ന് സൂചന. സിറ്റിംഗ് സീറ്റായ വയനാട് രാഹുൽ ഉപേക്ഷിച്ചാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. യുപിയിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നത് രാഹുൽ പരിഗണിക്കുന്നുണ്ട്. 

അതേസമയം വയനാട് നിന്ന് തന്നെ രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപെടുന്നത്. രാഷ്ട്രീയമായ തിരിച്ചടിയുണ്ടായാലും കഴിഞ്ഞ തവണത്തെ പോലെ കേരളത്തിൽ കൂടുതൽ സീറ്റ് ലഭിക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സഹായകരമാകുമെന്ന പ്രതീക്ഷയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക്

എന്നാൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആനി രാജക്കെതിരെ മത്സരിക്കുന്നതിനേക്കാൾ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് രാഹുൽ ആഗ്രഹിക്കുന്നത്. കർണാടകയിലും തെലങ്കാനയിലും മത്സരിക്കാനും രാഹുൽ ആലോചിക്കുന്നുണ്ട്. ഇതിനിടെയാണ് റായ്ബറേലിയും പരിഗണിക്കുന്നതായി വാർത്ത വന്നത്.
 

Share this story