ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നീക്കം നടത്തുന്ന കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി രംഗത്തിറങ്ങി. കോണ്‍ഗ്രസിന് വേണ്ടി ഡി കെ ശിവകുമാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും കണക്കിലെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എം എല്‍ എ മാരുടെ പിന്തുണ സിദ്ധാരാമയ്യക്ക് ഉളളത് കൊണ്ട് ആദ്യത്തെടേം അദ്ദേഹത്തിന് നല്‍കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധാരാമയ്യ കഴിഞ്ഞാല്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസിലെ രണ്ടാമത്തെ നേതാവ് ഡി കെ ശിവകുമാര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
അതേസമയം കര്‍ണ്ണാടകയിലേക്ക് സുശീല്‍ കുമാര്‍ ഷിന്‍ഡേ, ദീപക് ബാബറിയ,ജിതേന്ദ്ര സിംഗ് മൂന്ന് സീനിയര്‍ നേതാക്കളെ എ ഐ സി സി നിരീക്ഷകരായ ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഈ മൂന്ന് പേരും ഇന്ന് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കും. അതിന് ശേഷം ഇവര്‍ ഒറ്റക്കൊറ്റക്ക് എം എല്‍ എ മാരെ കാണും