ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശം പാലിക്കുമെന്ന് രാഹുൽ ഗാന്ധി; കത്ത് നൽകി

Rahul

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശം പാലിക്കുമെന്ന് രാഹുൽ ഗാന്ധി. ലോക്‌സഭാ സെക്രട്ടേറിയറ്റിന് നൽകിയ കത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കുന്നത്. 12 തുഗ്ലക്ക് ലൈനിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയോട് നിർദേശിച്ചിരുന്നു

കഴിഞ്ഞ നാല് തവണയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലിൽ അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓർമകൾക്ക് കടപ്പെട്ടിരിക്കുന്നത് എന്നെ തെരഞ്ഞെടുത്ത ജനങ്ങളോടാണ്. എന്റെ അവകാശങ്ങളുടെ കാര്യത്തിൽ മുൻവിധികളൊന്നും കൂടാതെ തന്നെ നിങ്ങൾ അയച്ച കത്തിൽ പറയുന്ന കാര്യങ്ങൾ ഞാൻ പാലിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു


 

Share this story