രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വൈകുന്നേരത്തോടെ നാഗാലാൻഡിൽ

rahul

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ഇന്നും മണിപ്പൂരിൽ തന്നെയാണ് യാത്ര പര്യടനം നടത്തുക. വൈകുന്നേരത്തോടെ യാത്ര നാഗാലാൻഡ് അതിർത്തിയിലെത്തും. മണിപ്പൂരിൽ കലാപം നടന്ന കാങ്‌പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. 

മണിപ്പൂരിലെ കലാപത്തിലെ ഇരകളായ കുട്ടികളോടൊപ്പമാണ് രാഹുൽ ഇന്നലെ പ്രത്യേകം തയ്യാറാക്കിയ ബസിൽ സഞ്ചരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പമാണ്. ഇന്ന് വൈകുന്നേരത്തോടെ നാഗാലാൻഡിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധി രണ്ട് ദിവസം സംസ്ഥാനത്ത് പര്യടനം നടത്തും. 

രാവിലെ 9.30ന് കാങ്‌പോക്പിയിലും 11ന് സേനാപതിയിലും രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. ഇന്ന് നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് യാത്ര നടത്തുക. ഇന്നലെ ആരംഭിച്ച യാത്രക്ക് വലിയ സ്വീകരണം തന്നെ മണിപ്പൂരിൽ ലഭിച്ചിരുന്നു.
 

Share this story