രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിൻഭാഗത്തെ ചില്ല് തകർന്നു

car

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറെന്ന് ആരോപണം. കാറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ബിഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് വരുന്നിനിടെയാണ് സംഭവം. കാറിന്റെ പിന്നിലെ ചില്ലുകളാണ് തകർന്നത്. സംഭവസമയത്ത് കാറിൽ രാഹുൽ ഗാന്ധിക്കൊപ്പം ആധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറുണ്ടായെന്ന് ആധിർ രഞ്ജൻ ചൗധരി ആരോപിച്ചു. 

ബിഹാറിൽ നിന്ന് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് കാറിന്റെ ചില്ല് തകർന്നത്. എന്നാൽ ആളുകൾ തിക്കിത്തിരക്കിയത് മൂലമാണ് ചില്ല് തകർന്നതെന്നാണ് പോലീസ് പറയുന്നത്.
 

Share this story