ഗുവാഹത്തിയിൽ രാഹുലിന്റെ യാത്രയെ തടസപ്പെടുത്തി പോലീസ്; ബാരിക്കേഡുകൾ പൊളിച്ച് പ്രവർത്തകർ, സംഘർഷം

nyay

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ പൊളിച്ചുനീക്കി. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുലിന്റെ യാത്ര തടസ്സപ്പെടുത്താൻ പോലീസ് ബാരിക്കേഡുകൾ വെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്

പ്രവർത്തകർ ബാരിക്കേഡുകൾ പൊളിച്ചതോടെ പോലീസ് ലാത്തിവീശി. രാഹുൽ ഗാന്ധി ബസിന് മുകളിൽ നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. ആർഎസ്എസിനെയും ബിജെപിയെയും ഭയമില്ലെന്നും രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമയെന്നും രാഹുൽ ഗാന്ധി പറഞ്ഞു
 

Share this story