മാപ്പ് പറയേണ്ട ഒന്നും രാഹുൽ പറഞ്ഞിട്ടില്ല; ഭരണപക്ഷ ആരോപണം അസംബന്ധം: ശശി തരൂർ

tharoor

വിദേശത്ത് നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ. മാപ്പ് പറയേണ്ട ഒന്നും രാഹുൽ പറഞ്ഞിട്ടില്ല. ഭരണപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. ജനാധിപത്യം അപകടത്തിലാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അനാവശ്യ കാര്യങ്ങളിൽ സർക്കാർ പാർലമെന്റ് തടസ്സപ്പെടുത്തുന്നു. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാൻ വിദേശശക്തികൾ ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടില്ലെന്നും തരൂർ പറഞ്ഞു

വിദേശപര്യടനത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി സ്പീക്കർക്ക് മാപ്പ് എഴുതി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഹുലിന്റെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷം തന്നെ പാർലമെന്റ് സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.
 

Share this story