രാഹുൽ രക്തസാക്ഷിയുടെ മകനാണ്; അദ്ദേഹത്തെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്: പ്രിയങ്ക ഗാന്ധി

priyanka

കോൺഗ്രസ് രാജ്ഘട്ടിൽ നടത്തുന്ന സത്യഗ്രഹ സമരത്തിൽ രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര ഓർമിപ്പിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി വിലാപയാത്രയുടെ മുന്നിൽ നടന്നത് 32 വർഷങ്ങൾക്ക് മുമ്പാണ്. ആ രക്തസാക്ഷിയായ പിതാവിനെ പലതവണ സഭകളിൽ അപമാനിച്ചു. ആ രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. 

ബിജെപിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെ അപമാനിച്ചു. എന്നാൽ ഇവർക്കാർക്കും രണ്ട് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചിട്ടില്ല. ആരുടെയും അംഗത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കുടുംബത്തെ നിരന്തരം അപമാനിച്ചിട്ടും രാഹുൽ ഗാന്ധി പറഞ്ഞത് തനിക്ക് നിങ്ങളോട് വിദ്വേഷമില്ലെന്നാണ്. ഒരു മനുഷ്യനെ നിങ്ങൾ എത്രത്തോളം ഇനിയും അപമാനിക്കും

കൂടുതൽ ശക്തിയോടെ പോരാടും. രാജ്യത്തെയാണ് ചിലർ കൊള്ളയടിച്ചത്. രാഹുൽ ഗാന്ധിയുടെ സ്വത്തല്ല കൊള്ളയടിക്കപ്പെട്ടത്. അദാനിയെ പോലുള്ള വ്യവസായികൾ ജനങ്ങളെ ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. മുഴുവൻ സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും ഒരു അദാനിയെ സംരക്ഷിക്കാൻ എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നു. ഈ രാജ്യം ജനങ്ങളുടേതാണ്. രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടേതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
 

Share this story