രാഹുൽ മാപ്പ് പറയില്ല, മോദി വിദേശത്ത് നടത്തിയ പരാമർശത്തിൽ ആദ്യം മാപ്പ് പറയട്ടെ: ഖാർഗെ
Wed, 15 Mar 2023

യുകെയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. രാഹുലിന്റെ ക്ഷമാപണം ആവശ്യപ്പെടുന്നവർ, നരേന്ദ്രമോദി ജനങ്ങളെ അപമാനിക്കുന്ന തരത്തിൽ വിദേശത്ത് നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നും ഖാർഗെ പറഞ്ഞു
മോദി ജി അഞ്ചാറ് രാജ്യങ്ങളിൽ പോയി നമ്മുടെ രാജ്യത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ജനിക്കുന്നത് പാപമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവിടെ ജനാധിപത്യം കുറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ദുർബലമാകുന്നു. ടിവി ചാനലുകളിൽ സമ്മർദം ചെലുത്തുന്നു. സത്യം പറയുന്നവരെ ജയിലിലടക്കുന്നു. ഇത് ജനാധിപത്യം അവസാനിപ്പിക്കുന്ന പ്രക്രിയ അല്ലെങ്കിൽ പിന്നെ എന്താണെന്നും ഖാർഗെ ചോദിച്ചു