രാഹുലിന്റെ വോട്ട് ചോരി ആരോപണം: ആദ്യ അറസ്റ്റ് കർണാടകയിൽ

rahul

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബാപി ആദ്യ എന്നയാളാണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപാസ് ചെയ്ത് നൽകിയത് ബാപിയാണെന്നാണ് എസ് ഐ ടി കണ്ടെത്തൽ

ആരോപണവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായക നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മൊബൈൽ ഫോൺ മെക്കാനിക്ക് കടയുടെ ഉടമയാണ് ബാപി. കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്

ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററിൽ ഇയാൾ എത്തിച്ച് നൽകിയെന്ന് എസ് ഐ ടി കണ്ടെത്തി. കൽബുർഗിയിലെ ഡാറ്റ സെന്റർ വഴിയാണ് വോട്ട് വെട്ടൽ പരിപാടികൾ നടന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
 

Tags

Share this story