ഗോവയിൽ ലഹരിമരുന്ന് പാർട്ടിക്കിടെ റെയ്ഡ്; മൂന്ന് മലയാളികളടക്കം ഏഴ് പേർ പിടിയിൽ

arrest

ഗോവയിൽ ലഹരി പാർട്ടിക്കിടെ നടന്ന റെയ്ഡിൽ മൂന്ന് മലയാളികൾ അടക്കം ഏഴ് പേർ പോലീസ് പിടിയിൽ. മലയാളികളായ ദിൽഷാദ്(27), അജിൻ ജോയ്(20), നിധിൻ എൻ എസ്(32) എന്നിവരാണ് കസ്റ്റഡിയിലായ മലയാളികൾ. സംഭവസ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് പേരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു

ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചു. ഈ പരിശോധനാ ഫലം വന്ന ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കർണാടക, സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ നാല് പേർ


 

Share this story