2023 അവസാനത്തോടെ രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി

hydrogen

2023 അവസാനത്തോടെ രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാംസ്‌കാരിക പൈതൃക നഗരങ്ങളിലാകും ആദ്യം ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുക. ഇത്തവണ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഗ്രീൻ ഗ്രോത്ത് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. റെയിൽവേയും പദ്ധതിയിലേക്ക് സംഭാവന ചെയ്യുമെന്ന് റെയിൽമന്ത്രി പറഞ്ഞു

ഹൈഡ്രജൻ ഇന്ധനം അടിസ്ഥാനപ്പെടുത്തി ഓടുന്ന ട്രെയിൻ നോർത്തേൺ റെയിൽവേ വർക്ക് ഷോപ്പിൽ നിർമിക്കുകയാണെന്നും ഹരിയാനയിലെ സോണിപത്തിൽ പരീക്ഷണയോട്ടം നടത്തുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
 

Share this story