റെയിൽവേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു

Lalu

റെയിൽവേ നിയമന അഴിമതിക്കേസിൽ ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു. മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു

ഇന്ന് രാവിലെ 10.40ഓടെയാണ് ഡൽഹി പണ്ടോര പാർക്കിന് സമീപത്തെ മിസ ഭാരതിയുടെ വീട്ടിൽ സിബിഐ സംഘം എത്തിയത്. എയിംസിൽ ചികിത്സ തുടരുന്നതിനാൽ ലാലു നിലവിൽ ഡൽഹിയിലാണ് താമസിക്കുന്നത്. രണ്ട് വാഹനങ്ങളിലെത്തിയ സിബിഐ സംഘം 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു


 

Share this story