റെയിൽവേ നിയമന അഴിമതി: ലാലു പ്രസാദ് യാദവിനെ ഇ ഡി ചോദ്യം ചെയ്യുന്നു

റെയിൽവേ ജോലിക്ക് പകരം കോഴ വാങ്ങിയെന്ന കേസിൽ ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഇഡിക്ക് മുന്നിൽ ഹാജരായി. പട്‌നയിലെ ഇ ഡി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് ലാലു പ്രസാദ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ തേജസ്വി യാദവിനോടും നാളെ ഹാജരാകാൻ ഇ ഡി നിർദേശിച്ചിട്ടുണ്ട്. ലാലുവിനെ ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഓഫീസിന് മുന്നിൽ ആർ ജെ ഡി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്

അഴിമതിക്കേസിൽ അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തതായി ഇ ഡി അറിയിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ മക്കളുടെ വീടുകൾ അടക്കം 24 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഒന്നര കിലോ സ്വർണാഭരണങ്ങളും അരക്കില സ്വർണ നാണയങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
 

Share this story