റെയിൽവേ നിയമന അഴിമതി: ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുൻകൂർ ജാമ്യം

Lalu

റെയിൽവേ നിയമനത്തിന് ഭൂമി കോഴയായി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുൻകൂർ ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി അമ്പതിനായിരം രൂപ വീതം കെട്ടിവെക്കണം. അതേസമയം കേസിലെ വിചാരണ ഇന്ന് ആരംഭിച്ചിരുന്നു

ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കൾ എന്നിവരടക്കം 16 പേരാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ. ഗൂഢാലോചന, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. 

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന ലാലു അടക്കം 16 പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
 

Share this story