ബി എസ് പി എംഎൽഎമാരുടെ ലയനം; ബിജെപിയുടെ ഹർജി കോടതി തള്ളി, കോൺഗ്രസിന് ആശ്വാസം
Jul 27, 2020, 16:13 IST
രാജസ്ഥാനിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ ബിജെപി നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി. ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആറ് ബിഎസ്പി എംഎൽഎമാരാണ് കോൺഗ്രസിൽ ലയിച്ചത്.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ഇതിനെതിരായി ഹർജിയുമായി പോയത് കോൺഗ്രസിനെ ആശങ്കപ്പെടുത്തിയിരുന്നു. സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി സ്പീക്കർ ഇന്ന് പിൻവലിച്ചിരുന്നു. സഭാ സമ്മേളനം ചേരുന്നതിൽ തടസ്സമായേക്കാമെന്ന വിലയിരുത്തലിലാണ് ഹർജി പിൻവലിച്ചത്.