രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി: വിധി പറയാനിരിക്കെ സച്ചിനെതിരായ ഹർജി സ്പീക്കർ പിൻവലിച്ചു

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി: വിധി പറയാനിരിക്കെ സച്ചിനെതിരായ ഹർജി സ്പീക്കർ പിൻവലിച്ചു

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ ട്വിസ്റ്റ്. സച്ചിൻ പൈലറ്റിനെയും 18 വിമത എംഎൽഎമാരെയും അയോഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി സ്പീക്കർ സി പി ജോഷി പിൻവലിച്ചു. ഹർജിയിൽ ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത്.

ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന പ്രകാരം സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതാണ് എന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ സി.പി ജോഷി പറഞ്ഞിരുന്നു.

സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് വിഭാഗം സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് ജൂലൈ 24 വരെ ഹൈക്കോടതി മാറ്റിവച്ചിരുന്നു. വിമത എംഎൽഎമാർക്ക് നോട്ടീസിന് മറുപടി നൽകാൻ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

Share this story