രാജസ്ഥാൻ കോൺഗ്രസിലെ കലഹം പൊട്ടിത്തെറിയിലേക്ക്; സച്ചിൻ പൈലറ്റ് പാർട്ടി വിട്ടേക്കും

sachin

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായി കലാപ കൊടി ഉയർത്തിയാണ് സച്ചിൻ പാർട്ടി വിടാനൊരുങ്ങുന്നത്. പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കമെന്ന് അറിയുന്നു. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് സൂചന

അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയർത്തിയ സച്ചിന്റെ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വിമർശനമുണ്ട്. സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന് ഗെഹ്ലോട്ട് പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നീക്കം വേണ്ടെന്ന നിലപാടിലായിരുന്നു നേതൃത്വം
 

Share this story