ലൊക്കേഷനിലേക്ക് ഓട്ടോയിൽ വന്നിറങ്ങി രജനീകാന്ത്, ആവേശത്തിൽ ആരാധകർ

രജനി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്‍റെ ധർമൻ. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ധർമൻ ലൊക്കേഷനിലേക്ക് വരുന്ന രജനീകാന്തിന്‍റെ വിഡിയോ ആണ്. ഓട്ടോറിക്ഷയിലായിരുന്നു സൂപ്പർതാരത്തിന്‍റെ എൻട്രി.

മൈസൂരുവിലാണ് ധർമന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇത് അറിഞ്ഞ് പ്രിയ താരത്തെ കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. അതിനിടെയാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് താരം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്. ചുവപ്പ് ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ താരത്തെ കണ്ടതോടെ ആരാധകർ ആവേശത്തിലായി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗെയിറ്റ് അടച്ചെങ്കിലും താരം പുറത്തേക്ക് വന്ന് ആരാധകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്‍റെ വിഡിയോ.


മൈസൂരുവിൽ എത്തിയ താരം ചാമുണ്ഡേശ്വരി ക്ഷേത്രവും സന്ദർശിച്ചു. ക്ഷേത്ര ധർശനം നടത്തുന്ന താരത്തിന്‍റെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധർമൻ. സിമ്രൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags

Share this story