രാജ്‌കോട്ട് തീപിടിത്തം: നടന്നത് മനുഷ്യനിർമിത ദുരന്തമെന്ന് ഗുജറാത്ത് ഹൈക്കോടതി

rajkot

രാജ്‌കോട്ടിൽ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ഇടപെട്ട് ഗുജറാത്ത് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ മനുഷ്യനിർമിത ദുരന്തമാണ് നടന്നതെന്ന് ഹൈക്കോടതി നീരീക്ഷിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി മെയ് 27ന് പരിഗണിക്കും ഗെയിം സോൺ അധികൃതർക്ക് ഹൈക്കോടതി നേരിട്ട് നോട്ടീസ് അയച്ചു

നാല് കുട്ടികളടക്കം 27 പേരാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. വേനലവധി ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് തീ പടരുകയായിരുന്നു. ജസ്റ്റിസ് ബീരൻ വൈഷ്ണവ്, ദേവൻ ദേശായി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഗുജറാത്ത് സർക്കാരിനോടും രാജ്‌കോട്ട് മുൻസിപ്പൽ കോർപറേഷനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഗെയിം സോണിൽ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന വിഷയത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
 

Share this story