രാജ്യസഭാ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീം കോടതി തള്ളി

Con

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നുള്ള മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു. ഇതിനെതിരേ അവർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ കോടതിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്ന് (Article 329) ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

​നാമനിർദ്ദേശ പത്രിക തള്ളിയാൽ അത് ചോദ്യം ചെയ്യാൻ തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ കേസുകൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാർത്ഥി നൽകിയ പരാതിയെത്തുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. പത്രികയിൽ പൂർണ്ണമല്ലാത്ത വിവരങ്ങളാണ് നൽകിയതെന്ന് റിട്ടേണിംഗ് ഓഫീസറും കണ്ടെത്തിയിരുന്നു.

Tags

Share this story