രാമൻ ബിജെപിയുടെ കുത്തകയല്ല; രാമനെ തെരഞ്ഞെടുപ്പ് ഉപകരണമാക്കരുത്: ആധിർ രഞ്ജൻ ചൗധരി

adhir

തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ ഉപകരണമായി രാമനെ ബിജെപി കണക്കാക്കരുതെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. പൊതു തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സമയമായതിനാൽ ബിജെപി ശ്രീരാമന്റെ പിന്നിൽ അഭയം പ്രാപിക്കുകയാണെന്നും ചൗധരി വിമർശിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയുള്ള നന്ദിപ്രമേയ ചർച്ചക്കിടെയാണ് ചൗധരിയുടെ വിമർശനം

നമ്മൾ എല്ലാവരും രാമനിൽ വിശ്വസിക്കുന്നവരാണ്. പക്ഷേ രാമൻ ബിജെപിയുടെ കുത്തകയില്ല. രാമനെ തെരഞ്ഞെടുപ്പ് ഉപകരണമാക്കരുത്. രാമൻ എല്ലാവരുടെയും ദൈവമാണ്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടുവരണമെന്നും ചൗധരി ആവശ്യപ്പെട്ടു.
 

Share this story