അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു; മുഖ്യ യജമാനനായി പ്രധാനമന്ത്രി

ram

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനൻ ആയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഗർഭഗൃഹത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. രാമന്റെ ബാലരൂപമായ രാംലല്ല വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാംലല്ലക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി

പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതോടെ അയോധ്യക്ഷേത്ര പരിസരത്ത് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടക്കുകയാണ്. 12.40ഓടെയാണ് വിഗ്രഹത്തിലേക്ക് ദേവചൈതന്യത്തെ പ്രവേശിപ്പിക്കുന്ന മുഖ്യ ചടങ്ങ് നടന്നത്. പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് ഗവർണർ ആനന്ദി ബെൻ പട്ടേൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു


 

Share this story