രാമരാജ്യം സ്ഥാപിതമായി, രാമനെ എതിർക്കുന്നവരെ ശങ്കരാചാര്യൻമാരായി കാണാനാകില്ല: ബാബ രാംദേവ്

ജനുവരി 22 സനാതന സാംസ്‌കാരിക പൈതൃകത്തിന്റെയും ജനാധിപത്യത്തിന്റേയും പ്രധാനപ്പെട്ട ദിവസമാണെന്നും രാമനെ എതിർക്കുന്നവരെ ശങ്കാരാചാര്യന്മാരായി കാണാൻ സാധിക്കില്ലെന്ന് യോഗാ പരിശീലകൻ രാംദേവ്. രാം കി പൈഡിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

രാജ്യത്ത് രാമരാജ്യം സ്ഥാപിച്ചുകഴിഞ്ഞു. 1947ൽ രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് വ്യക്തമാക്കുന്നത് ഇന്ത്യയിലെ സനാതന പൈതൃക സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യം കൂടിയാണെന്നും യോഗ പരിശീലകൻ പറഞ്ഞു. നേരത്തെ, നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്ന് നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാർ പറഞ്ഞിരുന്നു.
 

Share this story