രാമക്ഷേത്ര പ്രതിഷ്ഠ: ഇന്ന് മുതൽ 11 ദിവസത്തെ വ്രതം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി

modi

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് ശബ്ദസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുകയാണെന്ന് മോദി ശബ്ദസന്ദേശത്തിൽ പറയുന്നു. ചരിത്രപരവും മംഗളകരവുമായ അവസരത്തിൽ സാക്ഷിയാകാൻ സാധിച്ചത് ഭാഗ്യമാണെന്നും മോദി പറഞ്ഞു

രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ടെന്നും മോദി പറഞ്ഞു

Share this story